SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

കോവയ്ക്ക കൃഷി വിളവെടുത്തു

kovakka
വിളവെടുപ്പ് കൂട്ടായ്മ രക്ഷാധികാരി രമേശൻ ഹരിത ഉദ്ഘാടനം ചെയ്യുന്നു.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നടത്തിയ കോവയ്ക്ക കൃഷിയിൽ നൂറുമേനി വിളവ്. ഇതിന് മുമ്പ് വിളവെടുപ്പ് നടത്തി കിട്ടിയവരുമാനം രണ്ടു പേർക്ക് ചികിത്സാ സഹായമായി നൽകി. ഇത്തവണ 600 കിലോയോളം കോവയ്ക്ക ലഭിച്ചു. 7 വർഷക്കാലമായി തുടരുന്ന സംരംഭത്തിൽ നല്ല വിളകൾ ലഭിക്കുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. 150ഓളം വാഴയും കൂട്ടായ്മ കൃഷി ചെയ്തിട്ടുണ്ട്. 3 വർഷമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിലും പങ്കാളിയാണ്. പയർ, വെണ്ട, ചീര, പപ്പായ, മധുരക്കിഴങ്ങ്, കപ്പ, വെള്ളരി, കക്കിരി, വഴുതിന എന്നിവയിലും നല്ല വിജയം ലഭിച്ചു. വിളവെടുപ്പ് കൂട്ടായ്മ രക്ഷാധികാരി രമേശൻ ഹരിത ഉദ്ഘാടനം ചെയ്തു. മനിഷ്, ബെജേഷ് പാണപ്പുഴ, ടി.വി മാധവൻ, കെ.പി രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL