തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. നിത്യേന ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡിലും പരിസരത്തുമാണ് അലക്ഷ്യമായി തള്ളിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളും മറ്റ് അവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത്. ഹോട്ടലുകളിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. ഈച്ചകളും കൊതുകുകളും പെരുകുന്നത് സ്റ്റാൻഡിലെ ഭക്ഷണശാലകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശനമായ പിഴ ചുമത്തണമെന്നും സ്റ്റാൻഡ് പരിസരത്ത് കൂടുതൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |