
കാസർകോട്:വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ ചീഫ് ഏജന്റുമാർക്കും മറ്റ് പ്രതിനിധികൾക്കുമായി കാസർകോട് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ ഉദ്ഘാടനം ചെയ്തു .സംസ്ഥാനതല മാസ്റ്റർ പരിശീലകൻ എം. വത്സൻ, ജില്ലാതല മാസ്റ്റർ പരിശീലകരായ ടി.വി.സജീവൻ, കെ.ജയരാജൻ, കെ.ലോഗേഷ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാംഘട്ട പരിശീലനം നാളെ ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്രണ്ടുമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കും കാസർകോട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. ഇവർക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്ന് നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ്സിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |