
കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ ഡിവിഷൻ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കന്നന്നൂർ സ്പിരിറ്റഡ് യൂത്ത്‌സും പയ്യന്നൂർ കോളേജും തമ്മിലുള്ള മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചു.മത്സരത്തിന്റെ 68-ാം മിനിറ്റിൽ പയ്യന്നൂർ കോളേജിനായി ആദിത്യൻ ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് 80-ാം മിനിറ്റിൽ കന്നന്നൂർ സ്പിരിറ്റഡ് യൂത്ത്‌സിനായി കിരൺ കുമാർ സ്കോർ സമനിലയിൽ എത്തിച്ചു.
ഇരുടീമുകളും അവസാനം വരെ മികച്ച പോരാട്ടം നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ നേടാനായില്ല. മികച്ച പ്രകടനത്തിന് കന്നന്നൂർ സ്പിരിറ്റഡ് യൂത്ത്‌സിന്റെ കിരൺ കുമാറിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
