
നീലേശ്വരം:ഇന്ധന വിലവർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കെ.പി സി സി ആഹ്വാനപ്രകാരം നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ , നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എറുവാട്ട് മോഹനൻ , ദളിത് കോൺഗ്രസ് പ്രസിഡന്റ് പി.രാമചന്ദ്രൻ , ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എം.ശ്രീധരൻ , കൗൺസിലർ ഇ.ഷജീർ , ബ്ലോക്ക് ഭാരവാഹികളായ ഒ. ഉണ്ണികൃഷ്ണൻ , ബാബു മൂത്തല , പി.രമേശൻ നായർ , ദിനേശ് കരിങ്ങാട്ട്, പ്രകാശൻ കൊട,കെ.കെ.കൃഷ്ണൻ ,ജയൻ പറമ്പത്ത്, വി.കെ.രാമചന്ദ്രൻ ,പി.യു കെ.നായർ , കെ.പി.ശശി, കെ.വി.ശശികുമാർ, കെ.ഭാസ്ക്കരൻ,പി.രതീഷ്,കെ.കുമാരൻ ,രാജേന്ദ്രൻ പയ്യാടക്കത്ത് , കെ.വി.നരേന്ദ്രൻ ,കെ.ആർ.രാകേഷ് എന്നിവർനേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
