
കണ്ണൂർ:ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡ് നേട്ടം ഉണ്ടാകുമ്പോഴും കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തത് ദുരിതമാകുന്നു.പാലക്കാട് ഡിവിഷനിൽ കോഴിക്കോടിന് പിന്നിൽ ടിക്കറ്റ് വരുമാനത്തിൽ രണ്ടാംസ്ഥാനത്താണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ.മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
2024-2025 സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് വരുമാനം 121.62 കോടിയായിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 135.65 കോടിയായി വർദ്ധിച്ചു. സാമ്പത്തിക വർഷത്തിൽ 14,02,73,275 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് 2024-2025ൽ ലഭിച്ച 24.61കോടി 2025-26 വർഷത്തിൽ 26.75 ആയും ഉയർന്നു. വർദ്ധനവ് 2.13 കോടിയുടെ വർദ്ധനവ്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ 2024-25 സാമ്പത്തിക വർഷത്തിൽ 46.714കോടി ലഭിച്ചിടത്ത് 2025-26 വർഷത്തിൽ 53.408 കോടിയായും വർദ്ധിച്ചു. ഈ സ്റ്റേഷനിൽ 6.69കോടിയുടെ വർദ്ധനവ് രേഖപ്പെടുത്തി. തലശ്ശേരിയിൽ 2024-25 സാമ്പത്തിക വർഷം 40.95കോടിയുണ്ടായിരുന്ന ടിക്കറ്റ് വരുമാനം 2025-26ൽ 45.12കോടിയായും വർദ്ധിച്ചു. 4.16കോടിയുടെ വർദ്ധനവ് രേഖപ്പെടുത്തി.
ട്രെയിനുകൾക്കായി കാത്തിരിപ്പ്
ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും വർദ്ധിപ്പിക്കുമ്പോഴും ജില്ലയ്ക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കാത്തതാണ് ഇവിടെ നേരിടുന്ന പ്രധാന പ്രശ്നം. പ്രധാന സ്റ്റേഷനുകളായ പയ്യന്നൂർ, പഴയങ്ങാടി, തലശ്ശേരി സ്റ്റേഷനുകളിൽ പല ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തതുംവെല്ലുവിളിയാണ്. കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യത്തിൽ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
മുഖം മിനുക്കി നവീകരണം
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പ്രധാന സ്റ്റേഷനുകളെല്ലാം നവീകരിച്ചിട്ടുണ്ട്. കവാടം മിനുക്കൽ, പാർക്കിംഗ് സൗകര്യം വിപുലീകരിക്കൽ എന്നിവയിലാണ് മുൻഗണന നൽകിയിട്ടുള്ളത്.പാർക്കിംഗ് നവീകരിച്ചതോടെ അമിത തുക പിരിക്കുന്നതായും ആക്ഷേപം ഉണ്ട്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കൂടുതൽ പേർ ആശ്രയിക്കുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയാണ്. ഇവിടെ പല ട്രെയിനുകൾക്കു സ്റ്റോപ്പില്ല. ഇവിടെ പ്ലാറ്റ്‌ഫോമിനകത്ത് കാത്തിരിപ്പുകാർക്ക് സൗകര്യം പോലുമില്ല. മഴപെയ്താൽ വെള്ളം സ്റ്റേഷൻ ചെളിക്കുളമായി മാറും.
റെയിൽവേയിലേക്ക് നൽകുന്നത് ശതകോടികൾ
സ്റ്റേഷൻ 2024-2025 2025-26 വർദ്ധനവ്
കണ്ണൂർ 121,62,73,168 135,65,46,443 14,02,73,275
തലശ്ശേരി 40,95,59,593 45,12,44,418 4 16,84,825
പയ്യന്നൂർ 24,61,90,373 26,75,19,376 2 13,29,003
പഴയങ്ങാടി 46,714,947 53,408,198 6693,251
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |