SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

ഇത്തിരി വിത്ത്,ഒത്തിരി നെല്ല് പദ്ധതി ക്ക് തുടക്കം

nellu

കതിരൂർ:കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കതിരൂർ വി.എച്ച്.എസ്.എസിൽ നടപ്പിലാക്കുന്ന 'ഇത്തിരി വിത്ത് ഒത്തിരി നെല്ല്' കാർഷിക പദ്ധതി സഹകരണ വകുപ്പ് തലശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ പി.പി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കേരള സഹകരണ വകുപ്പിന്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയായ ഹരിത സമൃദ്ധിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി ഇത്തിരി വിത്ത് ഒത്തിരി നെല്ല് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുക, അവരെ കൃഷിരീതികൾ പഠിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികൾ നേരിട്ട് പാടത്തിറങ്ങി ഞാറു നടാനും വിളവെടുപ്പിലും പങ്കെടുക്കുന്നു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. എം.പ്രസീല ,ടി.കെ.ഷാജി, കെ.പ്രിയ , ടി.സീന , പി.അജിത്ത്,കാരായി വിജയൻ മാസ്റ്റർ,കെ.പി.വികാസ് ,രാജേഷ്ബാബു സംസാരിച്ചു. കതിരൂർ സ്‌കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ടി.കെ.ഷാജ് സ്വാഗതവും,
സ്റ്റാഫ് സെക്രട്ടറി വി.അനിൽകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL