SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

മാർഷൽ ആർട്സ് ഫെസ്റ്റ് സമാപിച്ചു

marshal

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് 14 മുതൽ മുനിസിപ്പൽ ഇൻഡോർ ആശുപത്രിയിൽ നടന്ന സംസ്ഥാന മാർഷ്യൽ ആട്‌സ് ഫെസ്റ്റ് സമാപിച്ചു. അവസാന രണ്ട് ദിവസങ്ങളിലായി നടന്ന തായ്ക്വാണ്ടോ മത്സരത്തിൽ യോദ്ധ തായ്ക്വാണ്ടൊ അക്കാഡമി കാസർകോട് 177 പോയിന്റുകളോടെ ക്ലബ്ബ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തായ്‌ക്വാണ്ടൊ അക്കാഡമി പൊയ്‌നാച്ചി 133 പോയിൻറുകളോടെ ക്ലബ്ബ് റണ്ണറപ്പായി. 1500 അധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രതീഷ് മീത്തൽ സമാപന ഉദ്ഘാടനം ചെയ്തു.ഡോ.എം കെ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അച്യുതൻ സ്വാഗതവും എം.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL