SignIn
Kerala Kaumudi Online
Thursday, 21 May 2026 2.39 AM IST

നടി റിനി ആൻ ജോർജ്ജ് 'അവതാര"മെന്ന് യൂത്ത് കോൺ. നേതാവിന്റെ പോസ്റ്റ് 

vijil

കണ്ണൂർ: നടി റിനി ആൻ ജോർജ് കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഈ അവതാരത്തെ കരുതിയിരിക്കുക' എന്ന അടിക്കുറിപ്പോടെയാണ് റിനിയുടെ ചിത്രം വിജിൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.

പാർട്ടി പ്രവർത്തകർക്ക് പോലും പ്രവേശനം ലഭിക്കാതിരുന്ന ചടങ്ങിൽ റിനിക്ക് വി.ഐ.പി പാസ് ലഭിച്ചതെങ്ങനെ എന്നാണ് വിജിലിന്റെ ചോദ്യം. 'കേരളമൊട്ടുക്ക് സംഘടനാപ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ജ്യോതി വിജയകുമാറിനെ പോലീസ് തടഞ്ഞപ്പോൾ പാർട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ആൾ വേദിയിൽ വരെ കടന്നു.അതീവ സുരക്ഷയുള്ള തെലങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു. ജയിച്ചുവന്ന പല യു.ഡി.എഫ് എം.എൽ.എമാർക്കും ആ വേദിയിൽ ഇടം കിട്ടിയതുമില്ലെന്നും വിജിൽ ആരോപിച്ചിട്ടുണ്ട്.'ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം പ്രത്യക്ഷപ്പെടും. സ്വപ്നയും സരിതയും ഓഫീസുകളിൽ കടന്നതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതും നീതിമാനായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതും നമ്മൾ മറന്നിട്ടില്ല. പറവൂരിൽ വി.ഡി.സതീശനെതിരായ കോൺഗ്രസ് വിരുദ്ധ വേദിയിൽ പങ്കെടുത്തെന്നും ഇടതുപക്ഷത്തോടൊപ്പം നിന്നെന്നും പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്.ഈ സർക്കാർ ഞങ്ങൾ തെരുവിൽ സമരം ചെയ്ത് നേടിയതാണ്; അതിനെ തകർക്കാനുള്ള ഒരു ശ്രമവും ഞങ്ങൾ അനുവദിക്കില്ലെന്നും ഇത്തരക്കാരെ ഓഫീസുകളിൽ പ്രോത്സാഹിപ്പിക്കുന്നവർ ഓർക്കണമെന്നും വിജിലിന്റെ കുറിപ്പിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL