
പാനൂർ: പി.ആർ.ലൈബ്രറി പാനൂരിന്റെ ആഭിമുഖ്യത്തിൽ പാനൂർ കെ.കെ.വി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വീരേന്ദ്രകുമാർ സ്മൃതി സദസ്സ് രാജൻ ചെറുക്കാട് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പി.ആർ.ലൈബ്രറി നടത്തിയ വായനാ ചാലഞ്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനം പി.കെ.പ്രവീൺ എം.എൽ.എ നിർവ്വഹിച്ചു.വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള അവലോകനം രാജു കാട്ടുപനം, രാജേന്ദ്രൻ തായാട്ട്, ജയപ്രകാശ് പാനൂർ എന്നിവർ നടത്തി. വായനാചാലഞ്ച് പ്രോത്സാഹന സമ്മാന വിതരണം ലൈബ്രറി കൗൺസിൽപാനൂർ മേഖലാ പ്രസിഡന്റ് കെ.ഹരിദാസ് നിർവ്വഹിച്ചു.കെ.പി.രമേഷ് ബാബു വായനാ ചാലഞ്ച് റിപ്പോർട്ട് അതരിപ്പിച്ചു.ഗ്രന്ഥാലയം സെക്രട്ടറി ജ യ ചന്ദ്രൻ കരിയാട് സ്വാഗതവും കരുവാങ്കണ്ടി ബാലൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |