കണ്ണൂർ: എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും ഹാപ്പിനസ് ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവലിന്റെ നൃത്ത മത്സരം ആദ്യ ക്ലസ്റ്ററിന് തുടക്കമായി. കണ്ണൂർ മഹാത്മാ മന്ദിരം ഓഡിറ്ററിയത്തിൽ നടന്ന മത്സരം കലാകാരികളായ സുജാത, നിഷ, പ്രജിഷ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ രവി നമ്പ്രം അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ ബൈജു, ജനു ആയിച്ചാൻ കണ്ടി, സി. മാധവൻ, അഴീക്കോടൻ ചന്ദ്രൻ, കെ. പവിത്രൻ, വി.കെ അഷിയാന തുടങ്ങിയവർ സംസാരിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, കുച്ചുപുടി, സിനിമാറ്റിക്ക് ഡാൻസ്, സംഘനൃത്തം തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി എന്നീ ഇനങ്ങളിലായി നൂറ്റമ്പതോളം കലാകാരന്മാർ ആദ്യ ക്ലസ്റ്റർ മത്സരത്തിൽ പങ്കെടുത്തു. അടുത്ത ക്ലസ്റ്റർ മുതൽ നാടൻപാട്ട്, ഗാനസദസ്, കോൽക്കളി എന്നിവയുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |