
കാഞ്ഞങ്ങാട്: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ വളരെ പഴക്കമുള്ള പറക്കളായി സ്‌കൂൾ, വലിയടുക്കം, ഇരിയ റോഡ് ടാർചെയ്ത് ഗതാഗതം യോഗ്യമാക്കണമെന്ന് ബി.എം.എസ്. സമ്മേളനം ആവശ്യപ്പെട്ടു. മേഖല ഉപാദ്ധ്യക്ഷൻ എ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ തട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതൻ കല്യാൺ റോഡ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീജിത്ത് പറക്കളായി, മേഖല സെക്രട്ടറി തമ്പാൻ പറക്കളായി,അനീഷ് എന്നിവർ സംസാരിച്ചു. സുധീന്ദ്രൻ പൂതങ്ങാനം സ്വാഗതവും ബാലകൃഷ്ണൻ തോണിക്കൽ നന്ദിയും പറഞ്ഞു. മേഖല പ്രസിഡന്റ് പി.മണി വാഴക്കോട് സമാരോപ് പ്രഭാഷണം നടത്തി. ഭാരവാഹികളായി രാമചന്ദ്രൻ തട്ടുമ്മൽ (പ്രസിഡന്റ്), സുധീന്ദ്രൻ പൂതങ്ങാനം (സെക്രട്ടറി) , അനിൽകുമാർ ചിറ്റൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |