
ചെറുതാഴം : ഗ്രാമ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക് വർണ്ണ കുടകൾ നൽകി. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി ബാങ്ക് വർഷങ്ങളായി കുടയും പഠനോപകരണങ്ങളും നൽകി വരുന്നുണ്ട്. ചെറുതാഴം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.വി.ലക്ഷ്മണൻ, എം.വി.സൗമ്യ , ടി.വി.ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് അഡ്വ.കെ. .പ്രമോദ്, സെക്രട്ടറി ഇ.പി.അനിൽ, എം.സുനിൽ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.എൻ.രാജേഷ് സ്വാഗതവും പയ്യരട്ട രാജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |