
കണിച്ചാർ : കണിച്ചാർ നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു.അനുമോദനസദസ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഏഞ്ചൽ മരിയ ഷൈജു, നെറ്റ് പരീക്ഷയിൽ എഴുപതാം റാങ്കോടെ ജെ.ആർ.എഫ് നേടിയ അതുൽ കൃഷ്ണ, രാഷ്ട്രപതിയുടെ ഗൈഡ് മെഡൽ നേടി ചെന്നൈ ഐ. ഐ. ടി യിൽ എംടെക്കിന് പ്രവേശനം നേടുകയും ചെയ്ത ഏഞ്ചൽ അന്ന തോമസ് എന്നിവരെയാണ് അനുമോദിച്ചത്. സെക്രട്ടറി വർഗീസ് കല്ലുവേലിൽ സ്വാഗതം പറഞ്ഞു. .കണിച്ചാർ പഞ്ചായത്ത് മെമ്പർ ജിബിൻ ജെയ്സൺ, എൻ.ആർ.എ മുൻ പ്രസിഡന്റ് ജെറിൻ സി.ബോബൻ ,മുൻ സെക്രട്ടറി വി.വി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |