SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.41 AM IST

അവാർഡ് വിതരണവും അനുമോദനവും

yogi

കാഞ്ഞങ്ങാട്: കേരള യോഗി സർവ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവുംക്യാഷ് അവാർഡ് വിതരണവും അനുമോദനയോഗവും കെ.വൈ.എസ്.എസ് കാഞ്ഞങ്ങാട് ഓഫീസ് ഹാളിൽ സംസ്ഥാന രക്ഷാധികാരി പി.പി.ബാലചന്ദ്രൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി ,പ്ളസ് ടു, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരെ ഉപഹാരം നൽകി അനുമോദിച്ചു.കുട്ടികൾക്ക് നോട്ടുബുക്കുകൾ യോഗത്തിൽ വിതരണം ചെയ്തു. പ്രസിഡന്റ് ടി.കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കർമ്മയോഗി പുസ്തകം രചിച്ച പ്രിയ.എസ് യോഗിയേയും ഫോറൻസിക് ഓഫീസറായി ചുമതലയേറ്റ നീരജയെയും ആദരിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.വൈ.കുഞ്ഞികൃഷ്ണൻ , പി.എം.ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി പി.പവിത്രൻ, പഞ്ചായത്ത് അംഗം അർജുൻ യോഗി, ബലരാമൻ പള്ളോട്ട് എന്നിവർ പ്രസംഗിച്ചു. പി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും, വി.പി.ഉഷ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL