SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

അക്കരെ കൊട്ടിയൂരിൽ ശ്രീകോവിൽ നിർമ്മാണം തുടങ്ങി

kottiyoor

കൊട്ടിയൂർ :അക്കരെ സന്നിധാനത്തിൽ താത്കാലിക ശ്രീകോവിൽ നിർമ്മാണം ആരംഭിച്ചു. ഉഷ കാമ്പ്രം നമ്പൂതിരിയുടെ നേതൃത്വത്തിൽ വാര്യരും നമ്പീശൻമാരും ചേർന്നാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്. പാരമ്പര്യരീതിയിൽ ഓട, മുള, വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താത്കാലിക ശ്രീ കോവിൽ നിർമ്മാണം.

മണിത്തറയ്ക്ക് മുകളിലായാണ് ശ്രീകോവിലിന്റെ നിർമ്മാണം ആരംഭിച്ചത്. തിരുവോണം ആരാധനയ്ക്ക് മുമ്പ് ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകും. തൃക്കലശാട്ട്. നാൾ വരെയാണ് മണിത്തറയിൽ ഉണ്ടാവുക. അഞ്ചിനാണ് തിരുവോണം ആരാധന.

സ്കൂൾ തുറക്കുന്ന ദിവസമായിട്ടും ഇന്നലെയും കൊട്ടിയൂരിൽ രാവിലെ മുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊട്ടിയൂരിൽ എത്തിച്ചേർന്ന ഭക്തർ മണിക്കൂറുകളോളം ക്യൂ നിന്നാണ് ദർശനം നടത്തിയത്.

നിത്യപൂജകൾ

രാവിലെ നിർമ്മാല്യം. 36 കുടം ജലാഭിഷേകം, ഉഷഃപൂജ, സ്വർണക്കുടം, വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ച ശീവേലി, ആയിരം കുടം ജലാഭിഷേകം അത്താഴ പൂജ, ശീവേലി ശ്രീഭൂതബലി.

അക്കരെ കൊട്ടിയൂരിൽ മണിത്തറയിൽ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പുരോഗമിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL