SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.15 AM IST

ലഹരിക്ക് കടിഞ്ഞാണിടാൻ നർ​കോ​ട്ടി​ക് സെ​ൽ

lahari
നർ​കോ​ട്ടി​ക് സെ​ൽ

ക​ണ്ണൂ​ർ: ല​ഹ​രി​ക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി സം​സ്ഥാ​ന​ത്തെ പൊ​ലീസ് സ്റ്റേ​ഷ​നു​ക​ളി​ൽ നർ​കോ​ട്ടി​ക് സെ​ല്ലു​ക​ൾ വ​രു​ന്നു. ദിനംപ്രതി മയക്കുമരുന്നു കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ നർ​കോ​ട്ടി​ക് സെ​ല്ലു​കൾ പ്രവർത്തിക്കാനൊരുങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണ്.

ജില്ലയിൽ കഴിഞ്ഞദിവസം തളിപ്പറമ്പിൽ ഉൾപ്പെടെ വൻ ലഹരി വേട്ടയാണുണ്ടായത്. ഇത്തരം കേസുകളിൽ യുവാക്കളാണ് കൂടുതലായും പ്രതി സ്ഥാനത്തേക്ക് വരുന്നതെന്നതും ആശങ്കയുണ്ടാക്കുകയാണ്. നി​ല​വി​ൽ, പൊലീ​സ് ആ​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡി​വൈ.​എ​സ്.പിമാ​രു​ടെ കീ​ഴി​ലാ​ണ് നർ​കോ​ട്ടി​ക് സെ​ല്ലി​ന്റെ പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ, ല​ഹ​രി​യെ തൂ​ത്തെ​റി​യാ​ൻ പൊലീ​സി​ന്റെ പു​തി​യ യ​ജ്ഞ​മാ​യ തൂ​ഫാ​ൻ ദി ​ന​ർ​കോ ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊലീ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നർ​കോ​ട്ടി​ക് സെ​ല്ലു​ക​ൾ തു​ട​ങ്ങാ​ൻ ശി​പാ​ർ​ശ ന​ൽകി​യി​രി​ക്കു​ന്ന​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​ത് ത​ട​യാ​ൻ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡു​ക​ളെ​യും വി​ന്യ​സി​ക്കും. എ​ക്സൈ​സ്-​കേ​ര​ള പൊലീ​സ് സം​യു​ക്ത ടീ​മാ​യി​രി​ക്കും ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കുക. സ്കൂ​ളു​ക​ളി​ൽ എ​സ്.പി.​സി​യു​ടെ​യും കോ​ളേ​ജു​ക​ളി​ൽ എ​ൻ.സി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ടീ​മു​ക​ളെ നി​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ന​ർ​കോ​ട്ടി​ക് സെ​ല്ലി​ന്റെ കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മി​നെ വി​പു​ലീ​ക​രി​ക്കും. അം​ഗ​ങ്ങ​ളു​ടെ എ​ണ്ണംകൂ​ട്ടി മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ഇ​വ​ർ​ക്കു ന​ല്കും. 24 മ​ണി​ക്കൂ​റും ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളു​ടെ സേ​വ​നം ദീ​ർ​ഘി​പ്പി​ക്കും.

ജി​ല്ലാ നർ​കോ​ട്ടി​ക് സെ​ൽ

കേ​ര​ള​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും ക​ട​ത്തും ത​ട​യു​ന്ന​തി​നാ​യി കേ​ര​ള പൊ​ലീ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണ് ജി​ല്ലാ നാർ​കോ​ട്ടി​ക് സെ​ൽ. മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രെ​ക്കു​റി​ച്ചും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ലോ​ക്ക​ൽ പൊലീ​സി​ന് കൈ​മാ​റു​ക​യും ആ​വ​ശ്യ​മാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. കൂടാതെ, വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ ക്ലീ​ൻ കാ​മ്പ​സ് സേ​ഫ് കാ​മ്പ​സ്, സ്കൂ​ൾ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് എ​ന്നി​വ​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​ധാ​ന ചു​മ​ത​ല​ക​ൾ

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക

എ​ൻ.​ഡി​.പി​.എ​സ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക

സ്കൂ​ളു​ക​ളി​ലും കോ​ളേജു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL