കൊട്ടിയൂർ: ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ വൈശാഖ മഹോത്സവ സമാപന ദിവസമായ ഇന്നലെ കൊട്ടിയൂർക്ഷേത്ര പരിസരം ശുചീകരിച്ചു. പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, ശ്രീകണ്ഠപുരം, കുത്തുപറമ്പ് ബ്ലോക്കുകളിൽ നിന്ന് എത്തിയ മൂന്നുറോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ ശുചീകരണത്തിൽ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സലിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി ദിലീപ്, മുഹമ്മദ് സിറാജ്, പി.എം അഖിൽ, സി.പി.എം ഏരിയ സെക്രട്ടറി സി.ടി അനീഷ് തുടങ്ങിയവർ സംസാരിച്ചു. ടി. രഗിലാഷ്, ശ്രീജിത്ത് കാരായി, പി.വി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |