SignIn
Kerala Kaumudi Online
Thursday, 02 July 2026 5.19 AM IST

ഹാർട്ട്ഫുൾനെസ് പരിശീലനം

heart
ഹാർട്ട് ഫുൾ നെസ് പരിശീലനം ഡോ.സുനിൽ നീലകണ്ഠൻ ഉൽഘാടനം ചെയ്യുന്നു.

അമ്പലത്തറ: നിസ്വാർത്ഥമായ സേവനമാണ് യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടമെന്ന് ഹാർട്ട്ഫുൾനെസ് ട്രെയിനർ ഡോ. സുനിൽ നീലകണ്ഠൻ പറഞ്ഞു. അമ്പലത്തറ സ്നേഹവീട്ടിൽ സംഘടിപ്പിച്ച ഹാർട്ട് ഫുൾ നെസ് പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസമാധാനവും സ്നേഹപൂർണമായ ജീവിതശൈലിയും വളർത്തിയെടുക്കാൻ ധ്യാനവും ആത്മപരിശീലനവും അനിവാര്യമാണെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഹാർട്ട്ഫുൾനെസ് പരിശീലനം ഗുണകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. കെ. പീതാംബരൻ, മുനീസ അമ്പലത്തറ, രശ്മി പ്രകാശ്, അഞ്ജിത, ഭവ്യ, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി ദിനില, കെ. നിമിത, എം. മനീഷ, രതീഷ് അമ്പലത്തറ എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഹാർട്ട് ഫുൾനെസ് പരിശീലനത്തിന്റെ പ്രായോഗിക വശങ്ങൾ പരിചയപ്പെടുത്തുന്ന സെഷൻ പങ്കെടുത്തവർക്കെല്ലാം പുതിയ അനുഭവമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HEART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL