തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ നമസ്തേ ദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ വി. സതീദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ദീപ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രജിന എന്നിവർ പ്രസംഗിച്ചു. ക്ലീൻ സിറ്റി മാനേജർ ടി. അജിത്, ഗ്രീൻ വാരിയേഴ്സിനായി ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു. രജിസ്റ്റർ ചെയ്ത ഹരിത കർമ്മ സേനാംഗങ്ങൾ, സീവേജ് ആൻഡ് സെപ്റ്റേജ് തൊഴിലാളികൾ, സ്‌ക്രാപ്പ് ഡീലേഴ്സ് തുടങ്ങിയവരുടെ സുരക്ഷ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ സെക്രട്ടറി കെ. മനോജ്കുമാർ സ്വാഗതവും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി അജീർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |