
കടവത്തൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും സാംസ്‌കാരിക പ്രവർത്തകനുമായ കടവത്തൂരിലെ കെ.പി ചാത്തുകുട്ടി മാസ്റ്ററുടെ 17-ാമത് ചരമ വാർഷിക അനുസ്മരണവും ഉന്നത വിജയികൾക്കുള്ള ആദരവും നടന്നു. ആർ.ജെ.ഡി. നാഷണൽ കമ്മിറ്റി അംഗം മുൻ മന്ത്രി കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സീനിയർ നേതാവ് കെ.പി ചന്ദ്രൻ, രവീന്ദ്രൻ കന്നോത്ത്, ഒ.പി ഷീജ, എൻ. ധനഞ്ജയൻ, പി.പി പവിത്രൻ, പി. ദിനേശൻ, സി.കെ.ബി. തിലകൻ, ഹരീഷ് കടവത്തൂർ സംസാരിച്ചു. തെണ്ടപ്പറമ്പിലുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ഗ്രാമ പഞ്ചായത്തംഗം കെ.സി മുകുന്ദൻ, വി.പി ചാത്തു, കരുവാങ്കണ്ടി ബാലൻ, രാഗേഷ്, കെ.പി റിനിൽ, കെ.കെ ദാമു, ഒ.കെ സരേന്ദ്രൻ, കല്ലിൽ ചന്ദ്രൻ, വി.പി ആഷിൻ, പി നാണു, കെ. സജീവൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |