
മാഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹി മേഖല യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു
മാഹി മുൻസിപ്പാൽ മൈതാനത്ത് നിന്നും പ്രകടനമായെത്തി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി .രജിലേഷ് അധ്യക്ഷത വഹിച്ചു.
പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. ശ്രീജേഷ് , മാഹി മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പുഴിയിൽ, മുഹമ്മദ് മുബാഷ്, അൻസിൽ അരവിന്ദ്, കെ. രവീന്ദ്രൻ, ജിജേഷ് കുമാർ ചാമേരി, കെ.വി.സന്ദീപ് , ശ്രീജേഷ് വളവിൽ, ഷെജിൻ, നിഖിൽ രവീന്ദ്രൻ , സംസാരിച്ചു. ആന്റണി ലിജോയ്, ജിജോ വളവിൽ, റോയ് നെവെസ്, ബാബു എ.പി.,നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |