SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

ടി.ടി.ഐ കലോത്സവം സംഘാടക സമിതി

tti

കാഞ്ഞങ്ങാട്: കാസർകോട് റവന്യൂജില്ലാ ടി.ടി.ഐ കലോത്സവം ആഗസ്റ്റ് 10, 11 തീയതികളിൽ പടന്നക്കാട് എസ് എൻ.ടി.ടി.ഐയിൽ നടക്കും. മേള വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരണം. കാഞ്ഞങ്ങാട് നഗരസഭാചെയർമാർ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ പി.വി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ അബ്ദുള്ള പടന്നക്കാട്, ലിസി ജേക്കബ്, സ്കൂൾ മാനേജർ കെ.വി.പ്രസാദ്, കാഞ്ഞങ്ങാട് ഡി.ഇ.ഒ രോഹിൻ രാജ്,ഡയറ്റ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, എ.ഇ.ഒ സുരേന്ദ്രൻ മീലിയാട്ട്,പി.ടി.എ പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു. എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പാൾ കെ.വി.ലത സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി എം.സുരേഷ് കുമാർ നന്ദിയും പറഞ്ഞു ഭാരവാഹികൾ:വി.വി. രമേശൻ (ചെയർമാൻ), ഡി.ഡി.ഇ. പി.വി.റഫീഖ് (ജനറൽ കൺവീനർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL