
പുല്ലൂർ : പുല്ലൂർ ഗവ. യു.പി സ്കൂൾ ബസിന്റെ ഉദ്ഘാടനം പ്രൗഢ ഗംഭീരമായ അന്തരീക്ഷത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത ഫ്ലാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.കെ.ബാബുരാജ്, വാർഡ് മെമ്പർമാരായ വി.നളിനി എ.കൃഷ്ണൻ, കെ.ബിന്ദു, എ.സന്തോഷ് കുമാർ. രേഖ, ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, റിട്ട. ഹെഡ്മാസ്റ്റർമാരായ പി.ജനാർദ്ദനൻ. വി.വി.പ്രഭാകരൻ, മുൻ പി.ടി.എ പ്രസിഡന്റ് കെ.ബാബു എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.വി ജയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ആർ സെൽവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |