
പയ്യന്നൂർ : സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പച്ചക്കറി ക്ലസ്റ്ററായി തിരഞ്ഞെടുത്ത കാങ്കോൽ ആലപ്പടമ്പ് കിണർമുക്ക് പായം പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ, മികച്ച കൃഷി ഓഫീസർ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ എ.എൻ.അനുഷ, മികച്ച ജൈവ കർഷകനുള്ള
ജില്ലാ അവാർഡ് നേടിയ ആലക്കാട് സ്വദേശി എം.വി.കുഞ്ഞിക്കൃഷ്ണൻ, ജില്ലയിലെ മികച്ച കൃഷിക്കൂട്ടമായി തെരഞ്ഞെടുക്കപ്പെട്ട ചെറുപുഴ മീൻതുള്ളി ദീപം കൃഷിക്കൂട്ടം ഭാരവാഹികൾ എന്നിവരെ
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു.വൈസ് പ്രസിഡന്റ് കെ.വി.പ്രീതയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ.കെ.ജോയി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഡയറക്ടർ കെ.രാഖി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കമലാക്ഷൻ, കെ.ജി.ബിന്ദുമോൾ , അടുക്കാടൻ വിജയൻ, നാരായണൻ കക്കുന്നത്ത്, എം.വി.കുഞ്ഞിക്കൃഷ്ണൻ, കെ.ആർ.അഭിലാഷ് , എ.എൻ.അനുഷ സംസാരിച്ചു. സെക്രട്ടറി കെ.മോഹനൻ സ്വാഗതവും വി.പ്രദീപൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |