SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

ഡൽഹി ചലോ പ്രചാരണ ജാഥ സമാപിച്ചു

cpi-

ഭീമനടി :രാജ്യത്തെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 1ന് ഡൽഹി രാംലീല മൈതാനിയിൽ സി.പി.ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭമായ ‘ഡൽഹി ചലോ’ മാർച്ചിന്റെ പ്രചരണാർത്ഥം ബളാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു. സി.പി.ഐ ബളാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രൻ വിളയിലാണ് ജാഥയുടെ ക്യാപ്റ്റൻ. മാലോത്ത് നടന്ന ചടങ്ങിൽ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പുഷ്പരാജൻ ജാഥ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വെള്ളരിക്കുണ്ടിലെത്തിയ ജാഥയുടെ സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എൽ.സി അംഗം കെ.യു.ജോയ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ലീഡറും പഞ്ചായത്ത് അംഗവുമായ സാജൻ പൈങ്ങോട്ട്, ജാഥാ ഡയറക്ടർ പി.ഡി. മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL