SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

എസ്.സി.എഫ്.ഡബ്ല്യു.എ ജില്ലാ സമ്മേളനം

scwfa

കാഞ്ഞങ്ങാട്:ക്ഷേമപെൻഷൻ 5000 രൂപ ആക്കണമെന്നുംസാമൂഹ്യപെൻഷൻ വീടുകളിൽ എത്തിക്കുന്ന സംവിധാനം പുനസ്ഥാപിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺഹാളിൽ (പി പുരുഷോത്തമൻ നഗർ) സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. കുഞ്ഞികൃഷ്ണൻ റിപ്പോർട്ടും കെ.ബാലകൃഷ്ണൻ വരവ് ചെലവ് കണക്കും സി വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി കെ.എം.ജയരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.സരള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൂത്തൂർ കണ്ണൻ, വി.ടി. കാർത്ത്യായനി എന്നിവർ സംസാരിച്ചു. കെ.രാജ്മോഹൻ സ്വാഗതവും കൺവീനർ പി.പ്രകാശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മടത്തിനാട്ട് രാജൻ(പ്രസിഡന്റ്),​എൻ.കുഞ്ഞികൃഷ്ണൻ(സെക്രട്ടറി) ,​കെ ബാലകൃഷൻ(ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL