
പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരിക്കും താവത്തിനും ഇടയിൽ നൂറുകണക്കിന് കുഴികൾ രൂപപ്പെട്ടു. വാഹനങ്ങൾ ഇരമ്പുന്ന റോഡിലെ കുഴികൾ നിരന്തരം അപകടങ്ങൾക്കാണ് കാരണമാകുന്നത്.പൊതുമരാമത്ത് വകുപ്പ് 18 കോടിയുടെ നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഏഴ് മാസമായി പ്രവൃത്തി നിലച്ചിരിക്കുകയാണ്. പിലാത്തറക്കും പഴയങ്ങാടിക്കും ഇടയിൽ നടത്തിയ ടാറിംഗും ഫലപ്രദമായില്ല.
പാപ്പിനിശ്ശേരി മുതൽ താവം പാലം വരെയുള്ള ഭാഗത്താകെ ടാറിംഗ് പാളിയാകെ ഇളകിയ നിലയിലാണ്. ഇതാടൊപ്പം പല സ്ഥലത്തും വലിയ കുഴികളും രൂപ പ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളിൽ ഇരു ചകവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
2026 ഫെബ്രുവരിയിൽ നവീകരണം പൂർത്തിയാക്കുമെന്നതായിരുന്നു അധികൃതരുടെ വാഗ്ദാനം. ആദ്യഘട്ട നവീകരണം തുടങ്ങിയപ്പോൾ തന്നെ പ്രവൃത്തിയിൽ വലിയ ആശങ്ക ഉയർന്നിരുന്നു. ടാർ അസംസ്‌കൃത സാധനങ്ങളുടെ ക്ഷാമമാണ്പ്രവൃത്തി നീളാൻ കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പ്രവൃത്തി നിലച്ചതിനെ ചൊല്ലി ഇപ്പോഴും പൊതുമരാമത്ത് അധികൃതർ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല.
കണ്ണപുരത്തിനും താവത്തിനും തകരാനിനി ഒന്നുമില്ല
കണ്ണപുരത്തിനും താവത്തിനും ഇടയിൽ തകർച്ച രൂക്ഷമാണ്. കുഴി അടക്കാൻ ചെറിയ അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ആ ഭാഗം പൂർണമായി ഇളകിയ നിലയിലാണ്. വാഹനസാന്ദ്രത ഏറ്റവും കൂടിയ മേഖല കൂടിയാണിത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി
കെ.എസ്.ടി.പി റോഡിൽ വാഹന ബാഹുല്യം ഏറെയാണ്. കൂറ്റൻ ചരക്ക് ലോറികളടക്കം
നിത്യേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്.
എട്ടുവർഷത്തിനിടെ നൂറുകണക്ക് അപകടങ്ങൾ
റോഡ് തുറന്ന് കൊടുത്ത് എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതിനകം നൂറ് കണക്കിന് അപകട ങ്ങൾ നടന്നതായി റോഡ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ തന്നെ വ്യക്ത മാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |