SignIn
Kerala Kaumudi Online
Friday, 21 August 2026 2.34 AM IST

കണ്ണൂർ വാരിയേഴ്സ് എഫ്.സി ഗോൾവല കാക്കാൻ സന്തോഷ് ട്രോഫി ജേതാവ് ഹജ്മലും പ്രതീക് കുമാറും

hajmal
ഹജ്മൽ

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ഗോൾവല കാക്കാൻ സന്തോഷ് ട്രോഫി ജേതാവ് ഹജ്മൽ സക്കീറും മുൻ ഇന്ത്യൻ സൂപ്പർ ലീഗ് താരം പ്രതീക് കുമാർ സിംഗും. മധ്യനിരയിൽ ക്രെയ്ഗ് മങ്ക്ഖാൻ ലിയനെയും ടീമിലെത്തിച്ചു.
പാലക്കാട് ഒലവക്കോട് സ്വദേശിയായ ഹജ്മൽ സക്കീർ കേരളത്തിലെ പരിചയസമ്പന്നനായ ഗോൾകീപ്പറാണ്. 2018, 2022 വർഷങ്ങളിൽ സന്തോഷ് ട്രോഫി കിരീടവും 2024, 25 സന്തോഷ് ട്രോഫിയിൽ റണ്ണറപ്പുമായിരുന്നു. 2022ലെ ദേശീയ ഗെയിംസിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ മികച്ച ഗോൾകീപ്പർ പുരസ്‌കാരം നേടിയ ഹജ്മൽ ഫോർസ കൊച്ചി, കാലിക്കറ്റ് എഫ്.സി, കെ.എസ്.ഇ.ബി എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്.സിക്കായി 10 മത്സരങ്ങളിൽ നിന്ന് 27 സേവുകളും ആറ് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി.
ചണ്ഡിഗഢ് സ്വദേശിയായ പ്രതീക് കുമാർ സിംഗ് ചെന്നൈ സിറ്റി എഫ്.സി, നെറോക്ക എഫ്.സി, റിയൽ കശ്മീർ എഫ്.സി, ഡെംപോ എഫ്.സി തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു. ഐലീഗ്, ഐ.എസ്.എൽ, ഡ്യൂറൻഡ് കപ്പ്, സൂപ്പർ ലീഗ് കേരള, ഐലീഗ് 2 തുടങ്ങിയ ടൂർണമെന്റുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് കണ്ണൂർ വാരിയേഴ്സിലെത്തുന്നത്.
മണിപ്പൂരിലെ ചുരാചന്ദ്പൂർ സ്വദേശിയായ ക്രെയ്ഗ് മങ്ക്ഖാൻലിയൻ കേരള യുണൈറ്റഡിനൊപ്പം 2023, 2024 വർഷങ്ങളിൽ കേരള പ്രീമിയർ ലീഗ് കിരീടം നേടിയ താരമാണ്. കേരള യുണൈറ്റഡിനായി ഐലീഗ് 3ലും കളിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ എഫ്.സി, ഭവാനിപൂർ എഫ്.സി, ഗോകുലം കേരള എഫ്.സി തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL