കാഞ്ഞങ്ങാട്: ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ 80-ാം വാർഷികാഘോഷവും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം.എസ് ശുഭലക്ഷ്മിക്കുള്ള യാത്രയയപ്പും കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അദ്ധ്യാപകൻ എം. കുഞ്ഞമ്പു പൊതുവാൾ, വി. കൃഷ്ണൻ, എസ്.എം.സി ചെയർമാൻ എൻ.കെ വിനിഷ്, മദർ പി.ടി.എ പ്രസിഡന്റ് എം. സുജിത, പിന്നണി ഗായിക രജിത സുരേഷ് പി.ടി.എ വൈസ് പ്രസിഡന്റ് എൻ. ദിനേശൻ, പി. മോഹനൻ, ടി. സ്മിത, എം. ഗീത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സി.വി അരവിന്ദാക്ഷൻ സ്വാഗതവും കെ.വി ഷീബ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |