പടന്നക്കാട്: ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പടന്നക്കാട് സഹയാനം സമൂഹസമ്പർക്ക റെസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. രോഹിൻരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുള്ള പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.വി പ്രസാദ് മുഖ്യാതിഥിയായി. സി.എം സുരേഷ് കുമാർ ക്യാമ്പ് മൊഡ്യൂൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.പി.വി വിനോദ് കുമാർ, എസ്.എൻ.എ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് യു. പ്രീതി, ജി.എൽ.പി.എസ് പടന്നക്കാട് ഹെഡ്മിസ്ട്രസ് ടി.വി ശ്രീജ, എസ്.എൻ.ടി.ടി.ഐ ടീച്ചർ എഡ്യുക്കേറ്റർ കെ.കെ സിന്ധു, കെ. അനിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ പി. ലത സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ സി.എം സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |