SignIn
Kerala Kaumudi Online
Monday, 18 May 2026 4.58 AM IST

പി. സാഹിത്യ പുരസ്കാരം സമ്മാനിച്ചു

puraskar
മഹാകവി പി സ്മാരക സാഹിത്യ പുരസ്‌കാരം പി. പ്രേമചന്ദ്രന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക സമിതിയുടെ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പി. പ്രേമചന്ദ്രന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. പ്രേമചന്ദ്രന്റെ 'ചിരിച്ചു മരിച്ച ക്ലാസ് മുറികൾ' എന്ന പുസ്തകത്തിനാണ് ഈ വർഷം പുരസ്കാരം ലഭിച്ചത്. സ്മാരക സമിതി നൽകുന്ന അഞ്ചാമത് സാഹിത്യ പുരസ്കാരമാണിത്. ഓടക്കുഴൽ അവാർഡ് നേടിയ ഇ.പി രാജഗോപാലനെ കുഞ്ഞിക്കണ്ണൻ കാക്കണത്ത് ആദരിച്ചു. കവി ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ 'സബ്‌ദെല്ലജോതെയിലെ സിംഹ സൂര്യൻ', 'സ്ഫുലിംഗങ്ങളുടെ നൃത്തശാല' എന്നീ പുസ്തകങ്ങൾ കുരീപ്പുഴ പ്രകാശനം ചെയ്തു. റിട്ടയേർഡ് അദ്ധ്യാപികയും ചലച്ചിത്ര നടിയുമായ. സി.പി ശുഭ അദ്ധ്യക്ഷയായി. സമിതി സെക്രട്ടറി ഡോ. കെ.വി സജീവൻ സ്വാഗതവും പപ്പൻ കുട്ടമത്ത് നന്ദിയും പറഞ്ഞു. കലാകേന്ദ്രത്തിലെ കലാകാരന്മാരുടെ നൃത്ത സംഗീത പരിപാടികളും നാടകവും കാഞ്ഞങ്ങാട് മേഖലയുടെ പിറാന്ത് നാടകവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, PURASKARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL