SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

വാർഷികവും അനുമോദനവും

bank
ബാങ്ക് ദേശസാത്കരണ വാർഷികവും അനുമോദനവും വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ബാങ്ക് ദേശസാത്കരണത്തിന്റെ 57-ാം വാർഷികത്തോടനുബന്ധിച്ച് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതുയോഗവും മത്സരപരീക്ഷയിൽ ഉയർന്ന വിജയം നേടിയ ബാങ്ക് ജീവനക്കാരുടെ മക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള അമ്പതോളം ബാങ്ക് ജീവനക്കാരും ട്രേഡ് യൂണിയൻ പ്രവർത്തകരും പങ്കെടുത്തു. എ.കെ.ബി.ഐ.എഫ് ജില്ലാ പ്രസിഡന്റ് പി.വി സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ സെക്രട്ടറി എം.കെ ആനന്ദ് സ്വാഗതം പറഞ്ഞു. എ.കെ.ബി.ഐ.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഐ.എഫ് ജില്ലാ സെക്രട്ടറി കെ.വി ഗംഗാധരൻ, ജില്ലാ വനിതാ കൺവീനർ പി. ലത, തരംഗം സെക്രട്ടറി വി.വി ഹരിശങ്കർ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ഒ.വി ബബിത നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL