SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

പൂർവ വിദ്യാർത്ഥി കൂട്ടായ്മ

student
ഡോ. അഞ്ചലോ ജോർജിന് ഉപഹാരം നൽകുന്നു

അമ്പലത്തറ: ജി.വി.എച്ച്.എസ് അമ്പലത്തറയിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം 'ഒപ്പരം' ഡോ. അഞ്ചലോ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രീത അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത മുഖ്യാതിഥിയായി. മനോജ് കുമാർ സ്വാഗതവും സുരു കൊമ്പിച്ചടുക്കം നന്ദിയും പറഞ്ഞു. പുല്ലൂർ-പെരിയ പഞ്ചായത്തംഗം കൃഷ്ണകുമാർ, പ്രധാനാദ്ധ്യാപകൻ പി.വി. രാജേഷ്, കുഞ്ഞികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി. ജയകുമാർ, വേണുഗോപാലൻ ചുണ്ണംകുളം, റിട്ട. മജിസ്‌ട്രേറ്റ് കരുണാകരൻ നിട്ടൂർ, രാജൻ മീങ്ങോത്ത്, സന്ധ്യ കലിക, പ്രസാദ് അമ്പലത്തറ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാജൻ മീങ്ങോത്ത് (പ്രസിഡന്റ്), സുരു കൊമ്പിച്ചടുക്കം, പി. പത്മാവതി (വൈസ് പ്രസിഡന്റുമാർ), മനോജ് കുമാർ (സെക്രട്ടറി ), കെ.വി ശശി, പ്രകാശൻ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി), പ്രീത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു, വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL