SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

കെ. കുഞ്ഞികൃഷ്ണൻ അനുസ്മരണം

anusma
കെ. കുഞ്ഞികൃഷ്ണൻ അനുസ്മരണം കെ.വി സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സി.പി.എം കൊവ്വൽ സ്റ്റോർ ബ്രാഞ്ചിലെ ആദ്യകാല പ്രവർത്തകനും കർഷകനും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കുഞ്ഞികൃഷ്ണന്റെ ആറാം ചരമവാർഷികം സമുചിതമായി നടത്തി. കൊവ്വൽ സ്റ്റോർ ഇ.എം.എസ് മന്ദിരത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി എ. ശബരീശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി. സുകുമാരൻ, എൻ. പ്രിയേഷ്, ബ്രാഞ്ച് സെക്രട്ടറി വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി. സുശാന്ത് സ്വാഗതം പറഞ്ഞു. രാവിലെ പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL