പാലക്കുന്ന്: ഗൾഫ് മേഖലകളിലും കരിങ്കടലിലും കപ്പലിനും കപ്പൽ ജീവനക്കാർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് എം.എൻ.എ.കെയും എം.എൻ.ഒ.ഇ.എയും സംയുക്തമായി പാലക്കുന്ന് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ നാവികരുടെ കുടുംബാംഗങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. ചീഫ് എഞ്ചിനീയർ ബാബുരാജ് റാലി ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ മുദിയക്കാൽ അദ്ധ്യക്ഷനായി. കെ.എ രമേശൻ, ടി.വി സുരേഷ്, പി.കെ ഹരിദാസ്, ക്യാപ്റ്റൻ സന്തോഷ് പാക്കം, ക്യാപ്റ്റൻ ഷൈജു ചിത്രൻ, മനോജ് വിജയൻ, വന്ദന സുരേഷ്, ലതിക സുരേന്ദ്രൻ, രാജേഷ് ചന്തു തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ്റ്റൻ സജിത്ത് നാരായണൻ സ്വാഗതവും രാജേന്ദ്രൻ കണിയാമ്പാടി നന്ദിയും പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ഉക്രൈനിൽ കപ്പലിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |