SignIn
Kerala Kaumudi Online
Monday, 03 August 2026 2.06 AM IST

കീക്കാനം മനോജ് രക്തസാക്ഷി ദിനം

dyfi-
ടി മനോജ് രക്തസാക്ഷി ദിനാചരണ പൊതുയോഗം മൗവ്വലിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: കീക്കാനത്തെ ടി. മനോജിന്റെ രക്തസാക്ഷി ദിനാചരണം ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്മൃതി മണ്ഡപത്തിൽ ബ്ലോക്ക് പ്രസിഡന്റ് സുനിൽ പെരുമ്പള പതാക ഉയർത്തി. വൈകിട്ട് തച്ചങ്ങാട് ജംഗ്ഷനിൻ നിന്നാരംഭിച്ച യുവജന റാലി മൗവ്വലിൽ സമാപിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുനിൽ പെരുമ്പള അദ്ധ്യക്ഷനായി. ജംഷീദ് അലി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ജില്ലാ കമ്മിറ്റിയംഗം കെ. മണികണ്ഠൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.വി രതീഷ്, ജില്ലാസെക്രട്ടറിയേറ്റംഗം ബി വൈശാഖ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ, വി.വി സുകുമാരൻ, വി. സൂരജ്, രഞ്ജിത്ത് പനയാൽ, എസ്.കെ രജിത സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. മഹേഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL