കാഞ്ഞങ്ങാട്: കാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും തൊഴിലാളി സംഗമവും പുതിയകോട്ട മാരാർജി മന്ദിരത്തിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഓട്ടോറിക്ഷ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സൂര്യോദയം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ് ഉദ്ഘാടനം ചെയ്തു. സുധീഷ് മുത്തപ്പൻ തറ സംസാരിച്ചു. സമാരോപ്പ് പ്രഭാഷണം ഭാരതീയ മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി സുനിൽ വാഴക്കോട് നിർവഹിച്ചു കാസർകോട് ജില്ല ഓട്ടോ റിക്ഷ മസ്ദൂർ സംഘം കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പ്രഭാശങ്കർ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാകേഷ് മുത്തപ്പൻ തറ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |