
കരുനാഗപ്പള്ളി: കോഴിക്കോട് പി.എസ്.സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശ്രീവിദ്യാധിരാജ കോളേജിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30ന് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി വി.വിജയകുമാർ, പ്രസിഡന്റ് കടത്തൂർ മൻസൂർ എന്നിവർ പങ്കെടുക്കും. മികച്ച ഗ്രന്ഥശാല പ്രവർത്തകൻ എ.രവീന്ദ്രൻപിള്ള, ഗ്രന്ഥശാല സെക്രട്ടറി ജസീന ഷാജി, ലൈബ്രേറിയൻ വിജയലക്ഷ്‌മി എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ സഘാടകസമിതി ചെയർമാൻ ജഗത് ജീവൻ ലാലി, ആർ.അമൽ രാജ്, മനു ജയരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |