കൊല്ലം: സ്വർണ വിലയിലെ ചാഞ്ചാട്ടവും കോർപ്പറേറ്റ് വ്യാപാരികളുടെ കടന്നുകയറ്റവും അനധികൃത മേഖലയിലെ വ്യാപാരങ്ങളും ജി.എസ്.ടി വകുപ്പിന്റെ റെയ്ഡുകളും സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സെക്രട്ടറി അഡ്വ. കെ.എ.ദിൽഷാദ്, ട്രഷറർ അഡ്വ. ഹിലാൽ മേത്തർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ചെറുകിട - ഇടത്തരം വ്യാപാരികൾ കടകൾ പൂട്ടുന്ന അവസ്ഥയിലാണ്. ഓണക്കാലത്ത് മാന്യമായി കച്ചവടം നടത്തുന്ന ലക്ഷക്കണക്കിന് സ്വർണ വ്യാപാരികളെയും ജീവനക്കാരെയും അവരെ ആശ്രയിക്കുന്ന തൊഴിലാളികളെയും കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന റെയ്ഡുകളാണ് നടന്നുവരുന്നത്. വ്യാപാര മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |