SignIn
Kerala Kaumudi Online
Thursday, 30 July 2026 4.36 AM IST

കുരിശടികളിലെ വഞ്ചികൾ തകർത്ത് മോഷണം

rt

കുണ്ടറ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരിശടികളിലെ വഞ്ചികൾ തകർത്ത് വ്യാപക മോഷണം. കുണ്ടറ മേഖലയിലെ നല്ലില, മുളവന, ഇടവട്ടം എന്നിവിടങ്ങളിലെ വിവിധ കുരിശടികളിലാണ് വ്യാപകമായി കവർച്ച നടന്നത്. ​ഇടവട്ടം സെന്റ് ജോർജ് പള്ളി, മുളവന സെന്റ് തോമസ് പള്ളി, നല്ലില സെന്റ് ജോർജ് പള്ളി എന്നിവയുടെ കീഴിലുള്ള കുരിശടികളിലാണ് മോഷണം നടന്നത്. ഇടവട്ടം സെന്റ് ജോർജ് പള്ളിയുടെ കുരിശടിയുടെ ചില്ല് തകർത്ത് അകത്തുകടന്ന സംഘം എണ്ണായിരത്തോളം രൂപയാണ് കവർന്നത്. ബുധനാഴ്ച രാവിലെ 5.30ഓടെ കമ്മിറ്റി അംഗമാണ് മോഷണ വിവരം ആദ്യം അറിയുന്നത്.

​മുളവനയിൽ കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയുടെ കുരിശടിയുടെ പിൻവശത്തെ വാതിലും വഞ്ചിയുടെ പൂട്ടും തകർത്ത് പതിനായിരത്തോളം രൂപ മോഷ്ടിച്ചു. വിവരമറിഞ്ഞ് കുണ്ടറ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ പ്ലാമൂട്ടിലുള്ള കുരിശടിയുടെ പൂട്ടുകളും തകർത്ത് പണം കവർന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോഷണ വിവരം നാട്ടുകാരെ അറിയിച്ചത്. ഈ കുരിശടിയുടെ സമീപമുള്ള ഒരു കടയുടെ പൂട്ടും പൊളിക്കാൻ ശ്രമം നടന്നെങ്കിലും അകത്തുകടക്കാനായില്ല. നല്ലില ബഥേൽ പള്ളിയുടെ മറ്റ് രണ്ട് കുരിശടികളുടെ പൂട്ടുകളും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. എന്നാൽ ഇവിടെ വഞ്ചികൾ തുറക്കാൻ സാധിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ല. സംഭവങ്ങളിൽ കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL