കൊല്ലം: പുനലൂർ ബാലൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് തുറന്ന കത്ത്. വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് 'വരൂ, ഇന്ത്യൻ തെരുവുകളിലെ രക്തവും യുവജനങ്ങളുടെ കണ്ണുനീരും നേരിൽ കാണൂ, ഭരണഘടനാപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഒരു മന്ത്രി മാത്രമല്ല, അങ്ങയുടെ മന്ത്രിസഭയല്ലേ' എന്നാണ് കത്ത് തുടങ്ങുന്നത്. 'പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം' എന്ന ആശാൻ കവിത പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലോക്‌സഭാ സ്പീക്കർക്കും പ്രതിപക്ഷ നേതാവിനുമടക്കം ദേശീയ നേതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ഡി.സുരേഷ് കുമാറും സെക്രട്ടറി വി.വിഷ്ണുദേവും പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |