SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

കെ.എസ്.ആർ.ആർ.ഡി​.എ ജില്ലാ സമ്മേളനം

കൊല്ലം: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവി​ലെ 10ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.അജയപ്രസാദ് എം.എൽ.എ ജനപ്രതിനിധികളെയും ജ്യോതികുമാർ ചാമക്കാല എം.എൽ.എ മുതിർന്ന വ്യാപാരികളെയും ആദരിക്കും.സംഘടന ഏറെനാളായി അവകാശ സമരത്തിന്റെ പാതയിലാണ്. നേരിയ കമ്മി​ഷൻ വർദ്ധനവ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ അനുവദിച്ചു. സെയിൽസ്മാൻ വേതനം, കടവാടക, വൈദ്യുതി ചാർജ്ജ് എന്നിവ ഇനിയും നടപ്പായിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.ബിജു, കളരിക്കൽ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, കൊല്ലം കാവിൽ ജയശീലൻ എന്നിവർ പത്രസമ്മേളനത്തി​ൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL