കരുനാഗപ്പള്ളി: വിബി - ജി റാം ജി മാനദണ്ഡ വിഹിതത്തിലെ ഏറ്റക്കുറച്ചിലുകൾ തൊഴിലാളികൾക്ക് 125 തൊഴിൽ ദിനങ്ങൾ നൽകുന്നതിന് തടസമല്ലെന്ന് ഓംബുഡ്സ്മാൻ ജി കൃഷ്ണകുമാർ പറഞ്ഞു. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വിബി - ജി റാം ജി തൊഴിലിടങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷത്തെ ചെലവിന് അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുക ലഭ്യമാക്കിയിട്ടുണ്ട്. ഫണ്ട് ഒരു തടസമല്ല. തൊഴിൽ നൽകുന്നതിന് പഞ്ചായത്തുകളിൽ പ്രവൃത്തികൾ ഉണ്ടായിരിക്കണമെന്നും ഓംബുഡ്സ്മാൻ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജയശ്രീ, അസിസ്റ്റന്റ് സെക്രട്ടറി എസ് പ്രസന്നൻ, വിബി ജി റാം ജി എൻജിനീയർ എ. അനഘ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ എസ്. ദീപകുമാരി, ആർ. പ്രവീൺകുമാർ, എസ്. അനീഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |