കുളത്തൂപ്പുഴ: കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽപ്പെട്ട ചോഴിയക്കോട് ബീഡിക്കുന്ന് റസീന മൻസിലിൽ ഷാജഹാന്റെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും കാട്ടാനക്കൂട്ടത്തിന്റെ അതിക്രമം. ഗൃഹനാഥനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ പുലർച്ചെ 3:30ഓടെയാണ് സംഭവം. ആദ്യം കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം തെങ്ങ്, കവുങ്ങ്, മരച്ചീനി, പ്ലാവ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. തുടർന്ന് ഷാജഹാന്റെ വീടിനു മുന്നിലെത്തി, മുറ്റത്ത് കിടന്നിരുന്ന കാർ തള്ളിനീക്കാൻ ശ്രമിച്ചു. ഈ ശബ്ദം കേട്ടുണർന്ന ഷാജഹാനും ഭാര്യയും വീട്ടിൽ നിന്നു പുറത്തിറങ്ങി ആനയെ വിരട്ടി ഓടിക്കാൻ ശ്രമിച്ചു. പെട്ടെന്ന് ഒരാന അലറിക്കൊണ്ട് ഷാജഹാന്റെ നേരെ തിരിയുകയായിരുന്നു. നിമിഷനേരംകൊണ്ട് വീട്ടിലേക്ക് തിരികെ കയറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. പിന്നീട് ആനക്കൂട്ടം മടങ്ങി.
കുളത്തൂപ്പുഴയിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) രൂപീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വനം വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്നും നട് ആശങ്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |