കൊല്ലം : ജില്ലാ സ്പോർട്സ് കൗൺസിലും ഖേലോ ഇന്ത്യയും കൊല്ലം ഹോക്കിയും സംയുക്തമായി ദേശീയ കായിക ദിനം ആഘോഷിച്ചു. കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മേജർ ധ്യാൻചന്ദിന്റെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. കൊല്ലം ഹോക്കി സെക്രട്ടറി ഡോ. എം.ജെ. മനോജ്, ജില്ലാ സ്പോർട്സ് ഓഫീസർ ടി.എസ്. സതീഷ്, സീനിയർ കോച്ച് രവി വർമ്മ, രാധാകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടിവ് ബോർഡ് അംഗങ്ങളായ ജോഹർ, അനിൽ കുമാർ, കൊല്ലം ഹോക്കി വൈസ് പ്രസിഡന്റ് പി. കണ്ണൻ, ഹോക്കി കോച്ച് കിരൺ, കേരള ഹോക്കി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡി. ബിമൽജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |