കൊട്ടിയം: മയ്യനാട് ആലുംമൂട് തെക്കുംകര ഓവൻസ് ക്ലബ്ബിന്റെ 46-ാമത് വാർഷികവും ഓണാഘോഷവും കേരള ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ഗുരു ശ്രേഷ്ഠ പുരസ്കാരം ജേതാവ് സി. വി. പ്രസന്നകുമാർ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എസ്. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി. രാജു, ഗ്രാമപഞ്ചായത്ത് അംഗം അമീർമട, അൻസർ, ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് നൗഷാദ് എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |