ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച 76-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സീരിയൽ താരം ആർ.രാഖി ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ എം.റൂവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. കോട്ടാത്തല ശ്രീകുമാർ, അജിത് ലാൽ, ആശ, അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർമാർ എന്നിവർ സംസാരിച്ചു. കല്ലുവാതുക്കൽ യു.പി സ്കൂളിലാണ് ക്യാമ്പ് നടത്തിയത്. 800 പേർ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ വേണ്ടവരെ ഇന്നലെത്തന്നെ തിരുനൽവേലിയിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |