കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട് കുട്ടികളുടെ നൂറ്റാണ്ട് എന്ന സന്ദേശവുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. തൃശൂർ ജവഹർ ബാലഭവനിൽ സെപ്തംബർ 12,13 തീയതികളിൽ ലിറ്റിൽ റൈറ്റേഴ്സ്
മീറ്റ് എന്ന പേരിൽ സംസ്ഥാനതല ബാല സാഹിത്യ പ്രതിഭാ സംഗമം നടക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് പങ്കെടുക്കാം. സാഹിത്യ രചനയിൽ താത്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മലയാളത്തിലോ ഇംഗ്ലീഷിലോ സ്വന്തമായി രചിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള കുട്ടികൾക്കും സ്‌കൂൾ പാഠ്യവലിയിൽ തന്റെ സാഹിത്യരചനകൾ സർക്കാർ
ഉൾപ്പെടുത്തി അച്ചടിച്ച് വന്നവർക്കും മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ.
പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 2 പകർപ്പ്, ഫോൺ നമ്പർ, മേൽവിലാസം എന്നിവ സഹിതം സെപ്തംബർ 7ന് മുമ്പായി , അഡ്വ. ഡി. ഷൈൻദേവ്, സെക്രട്ടറി, കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി, ഉളിയക്കോവിൽ പി.ഒ, കൊല്ലം- 691019 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747402111, 9447719520 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി
അഡ്വ. ഡി. ഷൈൻദേവ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |