അഞ്ചാലുംമൂട്: പ്രകാശ് കലാകേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മുൻ എം.എൽ.എ ഐ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് യു.അനീഷ്യ അദ്ധ്യക്ഷയായി. സെക്രട്ടറി മഹേഷ് മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. നാടകപ്രവർത്തകരായ ഷൈലജ പി.അമ്പു, ജോസ് പി.റാഫേൽ, മഹേഷ് മധു, ആർ.ബി.ഷജിത്, സ്മിത എം.ബാബു, ബി. ബൈജു, കെ.ബി.ജോയ് എന്നിവർ സംസാരിച്ചു. കലാപ്രതിഭകളെയും വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് തിരുവനന്തപുരം ആപ്റ്റിന്റെ ‘ഈസ്ക്വൽ 2’ നാടകം അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |